Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : YMCA Seminar

Kollam

വൈഎംസിഎ സെ​മി​നാ​ർ നടത്തി

കു​ണ്ട​റ: സീ​നി​യ​ർ സി​റ്റി​സ​ൺ അം​ഗ​ങ്ങ​ളു​ടെ അ​റി​വു​ക​ളും ക​ഴി​വു​ക​ളും സ​മൂ​ഹ​ത്തി​ന്‍റെ പു​രോ​ഗ​തി​ക്ക് ഉ​ത​കു​ന്ന ത​ര​ത്തി​ൽ പ്ര​യോ​ജ​ന​പ്പെ​ടു​ത്താ​ൻ വൈ​എം​സി​എ പോ​ലു​ള്ള പ്ര​സ്ഥാ​ന​ങ്ങ​ൾ മു​ൻ​കൈ​യെ​ടു​ക്ക​ണ​മെ​ന്ന് സീ​നി​യ​ർ സി​റ്റി​സ​ൺ ക​മ്മീ​ഷ​ൻ ചെ​യ​ർ​മാ​ൻ സോ​മ​പ്ര​സാ​ദ് ആ​വ​ശ്യ​പ്പെ​ട്ടു.

വൈ​എം​സി​എ കേ​ര​ള റീ​ജി​യ​ൻ സീ​നി​യ​ർ സി​റ്റി​സ​ൺ ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ കു​ണ്ട​റ വൈ​എം​സി​യി​ൽ ന​ട​ന്ന സെ​മി​നാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

കേ​ര​ള റീ​ജി​യ​ൻ സീ​നി​യ​ർ സി​റ്റി​സ​ൺ ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ കെ.​ജി മാ​മ​ച്ച​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വൈ​എം​സി​എ കേ​ര​ള റീ​ജി​യ​ൻ ചെ​യ​ർ​മാ​ൻ പ്ര​ഫ. അ​ല​ക്സ് തോ​മ​സ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. സം​സ്ഥാ​ന വൈ​സ് ചെ​യ​ർ​മാ​ൻ ജ​യ​ൻ മാ​ത്യു, റ​വ. അ​ല​ക്സ് പി. ​ജോ​ൺ, റ​വ. വ​ർ​ഗീ​സ് കോ​ശി, നേ​താ​ക്ക​ളാ​യ പി.​എം. തോ​മ​സ്കു​ട്ടി, ജോ​ർ​ജ് കോ​ശി, ടി.​കെ ജേ​ക്ക​ബ്, എം. ​തോ​മ​സ് കു​ട്ടി, ജോ​ൺ വ​ർ​ഗീ​സ് പു​ത്ത​ൻ​പു​ര, ഫി​ലി​പ് വ​ർ​ഗീ​സ്, ഫി​ലി​പ്പ് ജോ​ൺ, എം ​കു​ഞ്ഞ​ച്ച​ൻ, ജെ​സി അ​ന്ന ഫി​ലി​പ്പ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Latest News

Corehub Up